ബാഴ്സലോണയുടെ നാലു പ്രധാന താരങ്ങൾ കരാർ പുതുക്കി

20201021 121139

ബാഴ്സലോണയിൽ നാലു പ്രധാന താരങ്ങൾ കരാർ പുതുക്കി. ഗോൾ കീപ്പർ ടെർ സ്റ്റേഗൻ, സെന്റർ ബാക്കുകളായ പികെ, ലെങ്ലെറ്റ്, മധ്യനിര താരമായ ഡിയോങ്ങ് എന്നിവരാണ് ദീർഘകാല കരാറിൽ ഒപ്പുവെച്ചത്. നാലു താരങ്ങളും താൽക്കാലികമായി വേതനം കുറക്കാനും സമ്മതിച്ചിട്ടുണ്ട്. കൊറോണ കാലം കഴിഞ്ഞാൽ ഇപ്പോൾ കുറക്കുന്ന വേതനം താരങ്ങൾക്ക് തിരികെ നൽകും എന്ന് ബാഴ്സലോണ ബോർഡ് പറഞ്ഞു.

ഗോൾ കീപ്പർ ടെർസ്റ്റേഗൻ 2025വരെയുള്ള കരാറാണ് ഒപ്പുവെച്ചത്. വലിയ കരാർ ഒപ്പുവെച്ചതോടെ ടെർ സ്റ്റേഗൻ മെസ്സി കഴിഞ്ഞാൽ ബാഴ്സലോണയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരമായി. പികെ 2024 വരെയുള്ള കരാറും ലെങ്ലെറ്റ് 2026 വരെയുള്ള കരാറുമാണ് ബാഴ്സലോണയിൽ ഒപ്പുവെച്ചത്. ബാഴ്സലോണയുടെ വലിയ പ്രതീക്ഷയായ ഡിയോങ്ങ് 2026വരെ ക്ലബിനൊപ്പം ഉണ്ടാകും. ഈ നാലു താരങ്ങൾ കരാർ ഒപ്പുവെച്ച വാർത്തയും ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Previous articleഓസ്‌ട്രേലിയൻ പര്യടനത്തിന് ഇന്ത്യ പോവുക ജമ്പോ ജംബോ ടീമുമായി
Next articleചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി, ബ്രാവോ പരിക്കേറ്റ് ഐപിഎല്ലിന് പുറത്ത്