മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഒരു മാസത്തോളം പുറത്ത്

20201021 125849

മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും മോശം വാർത്ത. ഇപ്പോൾ അവരുടെ സെന്റർ ബാക്കിലെ പ്രതീക്ഷ ആയിരുന്ന എറിക് ബയിക്ക് പരിക്ക് ഏറ്റിരിക്കുകയാണ്. മസിൽ ഇഞ്ച്വറിയേറ്റ എറിക് ബയി ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഉണ്ടായിരുന്നില്ല. താരം ഒരു മാസം എങ്കിലും പുറത്തിരിക്കും എന്ന് മത്സര ശേഷം ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. പരിക്ക് എന്നും പ്രശ്നമായിട്ടുള്ള താരമാണ് ബയി. പുതിയ പരിക്കോട് താരത്തിന് ഇനി യുണൈറ്റഡ് ആദ്യ ഇലവനിൽ എത്താൻ കഴിയുമോ എന്നത് സംശയത്തിലായി.

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ ജാരി മഗ്വയറിനും പരിക്ക് ആണെങ്കിലും മഗ്വയർ ചെൽസിക്ക് എതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട്. എറിക് വയിയുടെ പരിക്ക് യുവ സെന്റർ ബാക്ക് ടുവൻസെബെയ്ക്ക് ഒലെ അവസരം കൊടുക്കാൻ ഉള്ള അവസരമാക്കി മാറ്റും. ഇന്നലെ പി എസ് ജിക്ക് എതിരെ നടത്തിയ പ്രകടനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് ടുവൻസെബെ.

Previous articleചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി, ബ്രാവോ പരിക്കേറ്റ് ഐപിഎല്ലിന് പുറത്ത്
Next articleഒഗ്ബെചെ ഇനി മുംബൈ സിറ്റിയിൽ