ഞാന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ചെന്നൈ: ബ്രാവോ

- Advertisement -

താന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ന് അഭിപ്രായപ്പെട്ട് ഡ്വെയിന്‍ ബ്രാവോ. ആര്‍ടിഎം ഉപയോഗിച്ച് ചെന്നൈ 34 വയസ്സുകാരനെ തിരികെ ടീമിലേക്ക് എത്തിക്കുകയായിരുന്നു. തിരികെ മഞ്ഞ കുപ്പായത്തില്‍ എത്തുവാനാകുന്നതില്‍ ഏറെ സന്തുഷ്ടനാണെന്നാണ് ബ്രാവോ അറിയിച്ചിട്ടുള്ളത്. 2011ലാണ് ബ്രാവോ ചെന്നൈയുടെ ഭാഗമാകുന്നത്. 2015 വരെ ടീമില്‍ തുടര്‍ന്ന താരം ഫ്രാഞ്ചൈസിയെ വിലക്കിയപ്പോള്‍ ഗുജറാത്ത് ബ്രാവോയെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണ്‍ പരിക്ക് മൂലം താരം കളിച്ചില്ല.

6.4 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബാണ് താരത്തെ ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ചെന്നൈ ഓള്‍റൗണ്ടറുടെ സേവനം ഉറപ്പാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇല്ലാത്ത ഐപിഎലിലെ കഴിഞ്ഞ രണ്ട് പതിപ്പുകള്‍ക്കും മുന്‍ വര്‍ഷങ്ങളുടെ അത്രയും പ്രഭാവമുണ്ടാക്കാനായില്ല എന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വെബ്ബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement