ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി, ക്രിസ് വോക്‌സ് ഐ.പി.എല്ലിൽ നിന്ന് പിന്മാറി

- Advertisement -

ഡൽഹി ക്യാപിറ്റൽസ് താരം ക്രിസ് വോക്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറി. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി തയ്യറെടുക്കാൻ വേണ്ടിയാണ് ക്രിസ് വോക്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയത്. 1.5 കോടി രൂപ മുടക്കിയാണ് ക്രിസ് വോക്‌സിനെ ഡൽഹി ക്യാപിറ്റൽസ് ലേലത്തിൽ സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്രിസ് വോക്‌സിന്റെ പിന്മാറ്റം ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടിയാണ്.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും റോയൽ ചലഞ്ചേഴ്‌സിന് വേണ്ടിയും ക്രിസ് വോക്‌സ് കളിച്ചിട്ടുണ്ട്.  2017 സീസണിൽ 17 വിക്കറ്റും 2018ൽ 5 വിക്കറ്റും ഐ.പി.എല്ലിൽ വോക്‌സ് വീഴ്ത്തിയിട്ടുണ്ട്. മാർച്ച് 29 മുതൽ മെയ് 24 വരെയാണ് ഈ വർഷത്തെ ഐ.പി.എൽ. മുംബൈയിൽ വെച്ച് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരം.

Advertisement