ഐ.പി.എല്ലിൽ പങ്കെടുക്കാൻ കഴിയാത്തതിൽ നിരാശയില്ലെന്ന് പൂജാര

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമും തന്നെ ലേലത്തിൽ വിളിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. മുൻപും ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാഷിം ആംലയെ പോലെയുള്ള താരങ്ങളെ ലേലത്തിൽ ഒരു ടീമും വിളിക്കാതിരുന്നിട്ടുണ്ടെന്നും പൂജാര പറഞ്ഞു. എന്നാൽ തനിക്ക് ഐ.പി.എല്ലിൽ അവസരം കിട്ടിയാൽ താൻ കളിക്കുമെന്നും പൂജാര പറഞ്ഞു.

താൻ ആഭ്യന്തര ക്രിക്കറ്റിൽ നിശ്ചിത ഓവർ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും നിശ്ചിത ഓവർ ക്രിക്കറ്റിൽ തനിക്ക് അവസരം കിട്ടിയാൽ മാത്രമേ തനിക്ക് അതിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവു എന്ന് തെളിയിക്കാൻ പറ്റു എന്നും പൂജാര പറഞ്ഞു. തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് മാത്രമേ കളിയ്ക്കാൻ കഴിയു എന്നത് തെറ്റിയ ചിന്തയാണെന്നും ഒരു ടെസ്റ്റ് താരമായി തന്നെ മുദ്ര കുത്തുന്നതിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പൂജാര പറഞ്ഞു.

തനിക്ക് ഒന്നും ലഭിച്ചില്ലെന്ന തോന്നൽ ഇല്ലെന്നും തനിക്ക് ഇതുവരെ ലഭിച്ചതിൽ താൻ സന്തുഷ്ടനാണെന്നും പൂജാര പറഞ്ഞു.

Advertisement