ചേതന്‍ സക്കറിയ സീസണിലെ കണ്ടെത്തല്‍ – കുമാര്‍ സംഗക്കാര

Chetansakariya

ചേതന്‍ സക്കറിയ ഐപിഎല്‍ 2021ന്റെ കണ്ടെത്തലെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര. താരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലെ വിക്കറ്റ് നേടുവാനുള്ള കഴിവ് പ്രശംസനീയാണെന്ന് സംഗക്കാര വ്യക്തമാക്കി. ഐപിഎലില്‍ താരം രാജസ്ഥാന്റെ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റാണ് ചേതന്‍ സക്കറിയ നേടിയത്. അരങ്ങേറ്റ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ നേടിയ 31/3 എന്ന സ്പെല്‍ ആണ് ഇതില്‍ മികച്ച നിന്നത്.

ജനുവരി മുതല്‍ താരത്തിന്റെ കുടുംബത്തില്‍ കഷ്ടകാലമായിരുന്നുവെന്നും എന്നാലും താരം അത് തന്നെ ബാധിക്കാതെയുള്ള പ്രകടനമാണ് ഐപിഎലില്‍ പുറത്തെടുത്തത് എന്നും സംഗക്കാര പറഞ്ഞു. താരത്തിന്റെ പിതാവിന്റെ മരണത്തില്‍ തങ്ങളും പങ്കുചേരുന്നുവെന്ന് സംഗക്കാര പറഞ്ഞു.

ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ശേഷിയുള്ള ബൗളറാണ് ചേതനെന്നും അതിന്റെ ഗുണം മറ്റു ബൗളര്‍മാര്‍ക്കും ലഭിയ്ക്കുന്നുണ്ടെന്ന് സംഗക്കാര വ്യക്തമാക്കി.

Previous articleബാറ്റ് കൊണ്ട് എല്ലാ ഫോര്‍മാറ്റിലും ബാബര്‍ തന്റെ കഴിവ് തെളിയിച്ചു, ഇനി ക്യാപ്റ്റന്‍സിയിലും അത് ചെയ്യണം – മിസ്ബ ഉള്‍ ഹക്ക്
Next articleബയോ-ബബിളിലെ ജീവിതം എളുപ്പമല്ല – മിസ്ബ ഉള്‍ ഹക്ക്