ശ്രീലങ്കയുടെ ബൗളിംഗ് കോച്ചായി ചാമിന്ദ വാസ് എത്തുന്നു

Chamindavaas

ശ്രീലങ്കയുടെ ബൗളിംഗ് കോച്ചായി ഇതിഹാസ താരം ചാമിന്ദ വാസ് എത്തുന്നു. ശ്രീലങ്കയുടെ വരാനിരിക്കുന്ന വിന്‍ഡീസ് പരമ്പരയാണ് വാസിന്റെ ആദ്യ ദൗത്യം. ഡേവിഡ് സാക്കര്‍ രാജി വെച്ചതിന് പകരം ആണ് ചാമിന്ദ വാസ് എത്തുന്നത്. ശ്രീലങ്കയുടെ ഹൈ-പെര്‍ഫോമന്‍സ് സെന്റര്‍ കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

111 മത്സരങ്ങളില്‍ നിന്നായി 355 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ് ചാമിന്ദ വാസ്. 322 മത്സരങ്ങളില്‍ നിന്ന് 400 ഏകദിന വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

മാര്‍ച്ച് മൂന്നിനാണ് പരമ്പര ആരംഭിയ്ക്കുന്നത്.