ഐപിഎൽ കളിക്കുവാന്‍ ചമീരയ്ക്കും ഹസരംഗയ്ക്കും അനുമതി നല്‍കി ലങ്കന്‍ ബോര്‍ഡ്

Waninduhasaranga

ആര്‍സിബിയുടെ ശ്രീലങ്കന്‍ താരങ്ങളായ ദുഷ്മന്ത ചമീര വനിന്‍ഡു ഹസരംഗയ്ക്കും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ലങ്കന്‍ ബോര്‍ഡ്. ടിം ഡേവിനൊപ്പമായിരുന്നു ഈ രണ്ട് താരങ്ങളെയും ടീമിലെത്തിച്ച വിവരം ആര്‍സിബി അറിയിച്ചത്.

ഫിന്‍ അല്ലെന്‍, ആഡം സംപ, കെയിന്‍ റിച്ചാര്‍ഡ്സൺ, ഡാനിയേൽ സാംസ്, സ്കോട്ട് കുഗ്ഗെലൈന്‍ എന്നിവരുടെ സേവനം ആര്‍സിബിയ്ക്ക് നഷ്ടമായതോടെയായിരുന്നു ഈ നീക്കം. സെപ്റ്റംബര്‍ 15ന് ആണ് ഐപിഎൽ ആരംഭിക്കുന്നത്.

നേരത്തെ ലങ്കന്‍ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സിൽവ ഇരു താരങ്ങളും തങ്ങളോട് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് പറഞ്ഞിരുന്നു.

Previous articleഅമദ് ദിയാലോയ്ക്ക് പരിക്ക്, ട്രാൻസ്ഫർ നടക്കില്ല
Next articleക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് സ്റ്റുവര്‍ട് ബിന്നി