ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് സ്റ്റുവര്‍ട് ബിന്നി

Stuartbinny

മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട് ബിന്നി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമാണ് 37 വയസ്സുകാരന്‍ താരം വിരമിച്ചിരിക്കുന്നത്. ഇന്ത്യയെ 6 ടെസ്റ്റിലും 14 ഏകദിനത്തിലും മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ബിന്നി പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബൗളര്‍മാരുടെ ഏകദിനത്തിലെ ഏറ്റവും മികച്ച പ്രകടനം സ്റ്റുവര്‍ട് ബിന്നിയുടെ പേരിലുള്ളതാണ്. ബംഗ്ലാദേശിനെതിരെ 2014ൽ താരം നേടിയ 9 റൺസിന് ആറ് വിക്കറ്റാണ് അന്ന് താരം നേടിയത്.

 

Previous articleഐപിഎൽ കളിക്കുവാന്‍ ചമീരയ്ക്കും ഹസരംഗയ്ക്കും അനുമതി നല്‍കി ലങ്കന്‍ ബോര്‍ഡ്
Next articleദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ പരിമിത ഓവര്‍ സ്ക്വാഡ് പ്രഖ്യാപിച്ചു