ചെന്നൈയുടെ വിജയ രഹസ്യം താന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ പുറത്ത് പറയില്ല

- Advertisement -

ചെന്നൈയുടെ വിജയ രഹസ്യം ട്രേഡ് സീക്രട്ടാണെന്നും അത് താന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ പറയില്ലെന്നും പറഞ്ഞ് എംഎസ് ധോണി. ഐപിഎല്‍ മൂന്ന് തവണ വിജയിക്കുകയും 9 തവണ പ്ലേ ഓഫിലും 7 തവണ ഫൈനലിലും എത്തിയിട്ടുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള ആധികാരിക വിജയത്തിനു ശേഷം പ്രസന്റേസഷന്‍ സമയത്ത് സംസാരിക്കുമ്പോള്‍ ആണ് താരം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

കാണികളുടെയും ഫ്രാഞ്ചൈസിയുടെ പിന്തുണ വലിയ ഘടകമാണ്, കൂടാതെ സപ്പോര്‍ട്ട് സ്റ്റാഫിനും വലിയ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്, എന്നാല്‍ ഇതിലധികം തനിക്ക് ഒന്നും പറയാനാകില്ല, ബാക്കിയെല്ലാം റിട്ടയര്‍ ചെയ്ത ശേഷം പറയാമെന്നും എംഎസ് ധോണി വ്യക്തമാക്കി. താന്‍ ഇപ്പോള്‍ തന്നെ എല്ലാം വ്യക്തമാക്കിയാല്‍ പിന്നെ ചെന്നൈ ലേലങ്ങളില്‍ തന്നെ വാങ്ങുകയില്ലെന്നും തമാശ രൂപേണ ധോണി പറഞ്ഞു.

Advertisement