ഐപിഎലില്‍ നിന്ന് ലഭിച്ച പണം കൊണ്ട് തന്റെ പിതാവിന് മികച്ച ചികിത്സ നല്‍കുവാന്‍ സാധിക്കും – ചേതന്‍ സക്കറിയ

Chetansakariya
- Advertisement -

ഐപിഎലില്‍ ഈ സീസണിലെ കണ്ടത്തലായി മാറിയേക്കാവുന്ന ഒരു താരമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ചേതന്‍ സക്കറിയ. ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുവാന്‍ തന്റെ ആദ്യ ഐപിഎലില്‍ തന്നെ താരത്തിന് സാധിച്ചിരുന്നു. 1.20 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

തനിക്ക് ലഭിച്ച ഭാഗികമായ തുക താന്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നുവെന്നാണ് ചേതന്‍ സക്കറിയ പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഈ തുക ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും താന്‍ ഭാഗ്യവാനാണെന്നും ചേതന്‍ പറഞ്ഞു.

തന്റെ ഏക വരുമാന മാര്‍ഗം ക്രിക്കറ്റാണെന്നും തന്റെ പിതാവിന് ഇനി മെച്ചപ്പെട്ട ചികിത്സയൊരുക്കുവാന്‍ തനിക്ക് സാധിക്കുമെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ചേതന്‍ സക്കറിയ പറഞ്ഞു. ആളുകള്‍ ഐപിഎല്‍ നിര്‍ത്തുവെന്ന് പറയുന്നുണ്ട്, പക്ഷേ എന്റെ കുടുംബത്തില്‍ വരുമാനം നേടുന്ന ഏക വ്യക്തിയെന്ന നിലയില്‍ അങ്ങനെ പറയുവാന്‍ തനിക്ക് സാധിക്കില്ലെന്നും ചേതന്‍ പറഞ്ഞു.

Advertisement