ബ്രാവോ ഒരാഴ്ച പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന

Dwaynebravo
- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയുടെ പരിക്ക് താരത്തെ ഒരാഴ്ചയോളം ടീമില്‍ നിന്ന് പുറത്തിരുത്തിയേക്കുമെന്ന് സൂചന. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ അവസാന ഓവറില്‍ നിന്ന് 17 റണ്‍സായിരുന്നു പ്രതിരോധിക്കേണ്ടിയിരുന്നത്.

ബ്രാവോയുടെ അഭാവത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ഓവര്‍ നല്‍കിയ എംഎസ് ധോണിയുടെ തീരുമാനം അക്സര്‍ പട്ടേല്‍ തെറ്റിയ്ക്കുകയായിരുന്നു. ഓവറില്‍ നിന്ന് മൂന്ന് സിക്സുകളാണ് താരം നേടിയത്. ബ്രാവോയ്ക്ക് ഗ്രോയിന്‍ ഇഞ്ച്വറിയാണെന്നും താരം ഒരാഴ്ചയോളം ടീമിന് പുറത്തിരിക്കേണ്ടി വരുമെന്നുമാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്.

ബ്രാവോയുടെ അഭാവത്തില്‍ ഇമ്രാന്‍ താഹിര്‍ ടീമിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 9 കളികളില്‍ നിന്ന് 6 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്.

Advertisement