ബൗളര്‍മാര്‍ തുടക്കത്തില്‍ മികച്ച് നിന്നു, എന്നാല്‍ അവസാനം രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കി – ഋഷഭ് പന്ത്

Delhicapitals

ഐപിഎലില്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള തോല്‍വിയില്‍ തന്റെ ബൗളര്‍മാര്‍ തുടക്കത്തില്‍ മികച്ച് നിന്നുവെങ്കിലും അവസാനം എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്ന ബൗളിംഗ് പ്രകടനമാണ് ടീം പുറത്തെടുത്തതെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ഋഷഭ് പന്ത്.

തന്റെ ടീമിന്റെ ബാറ്റിംഗില്‍ 15-20 റണ്‍സ് കുറവാണ് നേടിയതെന്നും എന്നാല്‍ അവസാന ഓവറുകളില്‍ ടീമിന് അല്പം കൂടി മികച്ച രീതിയില്‍ പന്തെറിയാമായിരുന്നുവെന്നും ഋഷഭ് വ്യക്തമാക്കി. ഡ്യൂ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയെന്നും പന്ത് പറഞ്ഞു.

ഇനി ഇത്തരം സാഹചര്യം ഉണ്ടായാല്‍ ടീമിന് വിജയം നേടുവാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഋഷഭ് പന്ത് വ്യക്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ കൂടുതല്‍ ഡ്യൂ ഉണ്ടായിരുന്നതിനാല്‍ തന്നെ സ്ലോവര്‍ ബോള്‍ സ്റ്റോപ് ചെയ്യുന്നില്ലായിരുന്നുവെന്നും ഋഷഭ് പന്ത് വ്യക്തമാക്കി.