2016ന് ശേഷം ഏറ്റവും സന്തുലിതമായ ടീം – വിരാട് കോഹ്‍ലി

ആര്‍സിബിയുടെ 2016ന് ശേഷം ഏറ്റവും സന്തുലിതമായ ടീമാണെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. 2016ല്‍ ഹൈദ്രാബാദുമായി ഫൈനലില്‍ കളിച്ച ടീമിന് കാഴ്ചവയ്ക്കുവാനായ പ്രകടനം ഈ വര്‍ഷം ടീമിന് നന്നാവുമെന്നാണ് വിരാട് കോഹ്‍ലി പ്രതീക്ഷിക്കുന്നത്. യുവത്വത്തിന്റെ പരിചയ സമ്പത്തിന്റെയും ശരിയായ അളവിലുള്ള ടീമാണ് ഇത്തവ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എന്നാണ് കോഹ്‍ലി പറയുന്നത്.

ടി20 ക്രിക്കറ്റിന് ആവശ്യമായ പരിചയസമ്പത്തും പ്രതിഭയുമുള്ള ഒരു പറ്റം കളിക്കാരാണ് തങ്ങള്‍ക്കുള്ളതെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി. 2016ലെ ടീമിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ഏവരും സന്തോഷത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. അതിന് സമാനമായ ഒരു പ്രതീക്ഷയാണ് ഇത്തവണത്തെ സ്ക്വാഡിനെക്കുറിച്ചുള്ളതെന്നും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വ്യക്തമാക്കി.

 

Previous articleസ്റ്റാര്‍സില്‍ നിന്ന് 9 സീസണുകള്‍ക്ക് ശേഷം ഹറികെയിന്‍സിലെത്തി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്
Next articleസൗഹൃദ മത്സരവുമായി കേരള ഫുട്ബോൾ താരങ്ങൾ