സ്റ്റാര്‍സില്‍ നിന്ന് 9 സീസണുകള്‍ക്ക് ശേഷം ഹറികെയിന്‍സിലെത്തി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

9 സീസണുകള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം തുടര്‍ന്നതിന് ശേഷം ഇതാദ്യമായി ഹോബാര്‍ട്ട് ഹറികെയിന്‍സിലേക്ക് കൂടുമാറി ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. സ്റ്റാര്‍സില്‍ പുതിയ കരാര്‍ താരത്തിന് ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. രണ്ട് വര്‍ഷത്തേക്കാണ് ഹറികെയിന്‍സുമായി താരത്തിന്റെ പുതിയ കരാര്‍.

സ്റ്റാര്‍സില്‍ എല്ലാവരോടും തനിക്ക് സ്നേഹമാണെന്നും തനിക്ക് പുതിയ കരാര്‍ നല്‍കാത്തതില്‍ വിഷമമുണ്ടെങ്കിലും ഇതെല്ലാം ക്രിക്കറ്റില്‍ സഹജമാണെന്നാണ് താന്‍ കരുതുന്നതെന്നും ഹാന്‍ഡ്സ്കോമ്പ് വ്യക്തമാക്കി.

Previous articleകേറ്റ് പീറ്റേര്‍സണിന് സിഡ്നി തണ്ടറില്‍ പുതിയ കരാര്‍
Next article2016ന് ശേഷം ഏറ്റവും സന്തുലിതമായ ടീം – വിരാട് കോഹ്‍ലി