ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ താരങ്ങൾക്ക് വിമാനം ഒരുക്കി കൊടുക്കും എന്ന് ഓസ്ട്രേലിയ

Warnersmith

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓസ്ട്രേലിയ ഇന്ത്യക്ക് യാത്രാവിലക്ക് ഏർപ്പെടുത്തയത് ഓസ്ട്രേലിയൻ താരങ്ങളെ ആശങ്കയിൽ ആക്കിയിരുന്നു. എന്നാൽ താരങ്ങൾ ആശങ്കപ്പെടേണ്ടത് ഇല്ല എന്നും അവർക്ക് യാത്ര സൗകര്യം ഒരുക്കും എന്നും ഓസ്ട്രേലിയ അറിയിച്ചു. ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ ചീഫ് തങ്ങൾ ഇതു സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ചകൾ നടത്തുക ആണെന്നു പറഞ്ഞു.

ഐ പി എൽ അവസാനിച്ച ശേഷം ഓസ്ട്രേലിയൻ താരങ്ങൾക്കായി പ്രത്യേക വിമാനം ഒരുക്കാൻ ആണ് അവർ ആലോചിക്കുന്നത്‌. മെയ് 15വരെ ആണ് ഇപ്പോൾ ഇന്ത്യക്ക് ഓസ്ട്രേലിയ യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഐ പി എൽ ടൂർണമെന്റ് കഴിഞ്ഞാൽ തങ്ങൾക്ക് വേണ്ടി ഓസ്ട്രേലിയ വിമാനം ചാർട്ട് ചെയ്ത് തരണം എന്ന് മുംബൈ ഇന്ത്യൻസ് താരം ക്രിസ് ലിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.