“മങ്കാദിംഗിൽ കുറ്റബോധം ഇല്ല, വിമർശനങ്ങൾ തന്നെ ബാധിച്ചേയില്ല” – അശ്വിൻ

- Advertisement -

വിവാദമായ മങ്കാദിംഗിനെ കുറിച്ച് കൂടുതൽ പ്രതികരണങ്ങളുമായി പഞ്ചാബ് കിങ്സ് ഇലവൻ ക്യാപ്റ്റൻ അശ്വിൻ രംഗത്ത്. ബട്ലറിനെ മങ്കാദിംഗിലൂടെ അശ്വിൻ പുറത്താക്കിയത് വലിയ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. താൻ ചെയ്തതിൽ യാതൊരു കുറ്റബോധവും ഇല്ലാ എന്ന് അശ്വിൻ പറഞ്ഞു‌. തന്റെ ബോധത്തിന് ശരി എന്ന് തോന്നിയത് മാത്രമെ താൻ ചെയ്തിട്ടുള്ളൂ. ക്രിക്കറ്റിൽ ഇല്ലാത്തത് ഒന്നും താൻ ചെയ്തിട്ടില്ല അശ്വിൻ പറഞ്ഞു.

പല മുൻ താരങ്ങളും തന്നെ പിന്തുണച്ച് എത്തിയതിൽ സന്തോഷം ഉണ്ട്. തബ്നെ അറിയുന്നവർ മുഴുവൻ താൻ ചെയ്തതാണ് ശരി എന്ന് പറഞ്ഞു എന്നും അശ്വിൻ പറഞ്ഞു. തന്നെ ഒരു വിമർശനങ്ങളും ബാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു‌. മങ്കാദിംഗ് ചെയ്യുന്നതിന് മുമ്പ് വാർണിംഗ് കൊടുക്കുന്നത് ഒക്കെ 50 ഓവർ ക്രിക്കറ്റിൽ മാത്രമെ നടക്കൂ. 20-20യിൽ അതിന് സമയമില്ല എന്നും അശ്വിൻ പറഞ്ഞു‌.

ബട്ലർ ക്രീസ് വിടുന്നത് വരെ താൻ കാത്തു നിന്നു എന്ന് പറയുന്നത് ശരിയല്ല എന്നും, ബട്ലർ ക്രീസ് വിടുമ്പോൾ താൻ ക്രീസിൽ എത്തിയതു പോലും ഇല്ല എന്നത് ഓർക്കണം എന്നും അശ്വിൻ പറഞ്ഞു

Advertisement