സൂപ്പർ കപ്പിൽ ഇന്ന് രണ്ടാം ക്വാർട്ടർ, ഡെൽഹിയും എ ടി കെയും ഇറങ്ങും

- Advertisement -

സൂപ്പർ കപ്പിൽ ഇന്ന് രണ്ടാം ക്വാർട്ടർ ഫൈനൽ നടക്കും. ഐ എസ് എൽ ടീമുകളായ ഡെൽഹി ഡൈനാമോസും എ ടി കെ കൊൽക്കത്തയും ആണ് ഇന്ന് ഭുവനേശ്വറിൽ ഏറ്റുമുട്ടുന്നത്. ഇരുടീമുകളും തങ്ങളുടെ മോശം ഐ എസ് എൽ സീസണിൽ നിന്ന് കരകയറുക എന്ന് ലക്ഷ്യവുമായാണ് സൂപ്പർ കപ്പിൽ എത്തിയത്. ഡെൽഹിക്ക് ഇത് ടൂർണമെന്റിലെ ആദ്യ മത്സരമാണ്. പ്രീക്വാർട്ടറിൽ ഈസ് ബംഗാളിനെ വാക്കോവറിലൂടെ ആയിരുന്നു ചെന്നൈ സിറ്റി മറികടന്നത്.

എ ടി കെ കൊൽക്കത്ത പ്രീക്വാർട്ടറിൽ റിയൽ കാശ്മീരിനെ തകർത്തു കൊണ്ടായിരുന്നു ക്വാർട്ടർ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമായിരുന്നു അന്ന് നേടുയത്. ബല്വന്ത്, ലാൻസരോട്ടെ, എവർട്ടൺ എന്നിവർ കാശ്മീരിനെതിരെ എ ടി കെയ്ക്ക് വേണ്ടി സ്കോർ ചെയ്തിരുന്നു. മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഡെൽഹിക്ക് എതിരെ ഉള്ള മികച്ച റെക്കോർഡ് എ ടി കെയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. രാത്രി 8.30നാണ് മത്സരം നടക്കുക.

Advertisement