ഋഷഭ് പന്തിനൊപ്പം കീപ്പിംഗ് ചുമതല വഹിക്കുവാന്‍ അലെക്സ് കാറെയും ഡല്‍ഹിയില്‍

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലെക്സ് കാറെയെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. അടിസ്ഥാന വിലയായ 50 ലക്ഷത്തില്‍ തുടങ്ങിയ ലേലം 2.40 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉറപ്പിച്ചത്. ലേലത്തിന്റെ ആരംഭത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സുമാണ് രംഗത്തുണ്ടായിരുന്നതെങ്കിലും അവസാനം മാത്രം രംഗത്തെത്തിയ ഡല്‍ഹി താരത്തെ സ്വന്തമാക്കുകയായിരുന്നു.

ബിഗ് ബാഷിലും ഓസ്ട്രേലിയയ്ക്കായി പരിമിത ഓവര്‍ ക്രിക്കറ്റിലും ശ്രദ്ധേയമായ പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്.

Previous articleരാജസ്ഥാനും കൈവിട്ടു‍, വാങ്ങാനാളില്ലാതെ സ്റ്റുവർട്ട് ബിന്നി
Next articleറിലീസ് ചെയ്ത ജയ്ദേവ് ഉനഡ്കടിനെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്