മില്‍നേയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ആഡം മില്‍നേയുടെ സേവനം ഐപിഎല്‍ 2021ല്‍ ഉറപ്പാക്കി മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും വെല്ലുവിളിയെ മറികടന്നാണ് മുംബൈ ഈ താരത്തെ സ്വന്തമാക്കിയത്.

ന്യൂസിലാണ്ട് താരം ആഡം മില്‍നേയ്ക്ക് വേണ്ടി ലേലത്തില്‍ ആദ്യം പങ്കെടുത്തത് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സുമായിരുന്നു. 2.40 കോടി രൂപയ്ക്ക് വേണ്ടി മുംബൈയ്ക്ക് ലേലം ഉറപ്പിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ സണ്‍ റൈസേഴ്സ് ഹൈദ്രാബാദ് രംഗത്തെത്തിയെങ്കിലും അവസാനമായി 3.20 കോടി രൂപയ്ക്ക് മില്‍നെയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

Previous articleമുസ്തഫിസുർ റഹ്മാൻ രാജസ്ഥാൻ റോയൽസിൽ
Next articleകോടികളുടെ തിളക്കത്തില്‍ ജൈ റിച്ചാര്‍ഡ്സണ്‍, താരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്