ഐ.പി.എൽ മാൻ ഓഫ് ദി മാച്ച് റെക്കോർഡ് എബി ഡിവില്ലേഴ്‌സിന് സ്വന്തം

Abdevilliers
- Advertisement -

ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമായി റോയൽ ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലേഴ്‌സ്. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ഡിവില്ലേഴ്‌സ് മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം സ്വന്തമാക്കിയിരുന്നു. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ എബി ഡിവില്ലേഴ്സിന്റെ രണ്ടാമത്തെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരമായിരുന്നു ഇത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡിവില്ലേഴ്സിന്റെ 22മത്തെ മാൻ ഓഫ് ദി മാച്ച് പുരസ്കാരമായിരുന്നു ഇത്. 21 മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് ഡിവില്ലേഴ്‌സ് മറികടന്നത്. 18 മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ നേടിയ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. മത്സരത്തിൽ 33 പന്തിൽ 73 റൺസ് എടുത്ത ഡിവില്ലേഴ്സിന്റെ മികവിൽ ആർ.സി.ബി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 82 റൺസിന് തോൽപ്പിച്ചിരുന്നു.

Advertisement