വാറ്റ്ഫോർഡിന്റെ ഡിഫൻഡർ ഇനി വെസ്റ്റ് ഹാമിൽ

Img 20201013 110055
- Advertisement -

പ്രീമിയർ ലീഗിൽ സമീപകാലത്തായി നടത്തുന്ന മികച്ച പ്രകടനം ആവർത്തിക്കാൻ ഉദ്ദേശിക്കുന്ന വെസ്റ്റ് ഹാം പുതിയ സൈനിംഗ് പൂർത്തിയാക്കി. വാറ്റ്ഫോർഡിന്റെ ഡിഫൻഡർ ക്രൈഗ് ഡോസണെ ആണ് വാറ്റ്ഫോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷം നീളുന്ന ലോണ കരാറിലാണ് ഡോസൺ ഒപ്പുവെച്ചിരിക്കുന്നത്. വാറ്റ്ഫോർഡിൽ അത്ര മികച്ച പ്രകടനം ഒന്നുമായിരുന്നില്ല അവസാന സീസണിൽ ഡോസൺ നടത്തിയത്. എന്നിട്ടും താരത്തെ വെസ്റ്റ് ഹാം ക്ലബ് സൈൻ ചെയ്തത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌.

30കാരനായ ഡോസൺ 9 വർഷത്തോളം വെസ്റ്റ് ബ്രോമിനു വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ സീസണിലാണ് വാറ്റ്ഫോർഡിലേക്ക് എത്തിയത്‌. മുമ്പ് ലോണടിസ്ഥാനത്തിൽ ബോൾട്ടണു വേണ്ടിയും ഡോസൺ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഇതുവരെ 184 മത്സരങ്ങൾ കളിച്ച പരിചയ സമ്പത്ത് താരത്തിനുണ്ട്.

Advertisement