അഞ്ച് ഡക്കുകള്‍, ഡല്‍ഹിയ്ക്ക് ഈ നാണക്കേട് രണ്ടാം തവണ

- Advertisement -

ഐപിഎലില്‍ ഏറ്റവും അധികം ഡക്ക് നേടുന്ന ടീം കൊച്ചി ടസ്കേഴ്സ് കേരളയാണെങ്കിലും ഏറ്റവും അധികം തവണ അഞ്ചോ അതിലധികമോ താരങ്ങള്‍ ടീമില്‍ ഡക്ക് ആവുന്നത് അത് ഡല്‍ഹിയാണ്. ഇന്നലെ മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 5 താരങ്ങളാണ് പൂജ്യത്തിനു പുറത്തായത്. പൃഥ്വി ഷാ, ക്രിസ് മോറിസ്, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, സന്ദീപ് ലാമിച്ചാനെ എന്നിവരാണ് ഇന്നലെ പൂജ്യത്തിനു പുറത്തായത്. 2011ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്ന പേരായിരുന്നപ്പോളും ടീം മുംബൈ ഇന്ത്യന്‍സിനെതിരെ സമാനമായ രീതിയില്‍ അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്തായ സ്ഥിതിയില്‍ വന്നിട്ടുണ്ട്.

കൊച്ചിയുടെ നാണക്കേട് 2011ല്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്സിനെതിരെയായിരുന്നു. 6 താരങ്ങളാണ് അന്ന് പൂജ്യത്തിനു പുറത്തായത്. 2008ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആര്‍സിബിയ്ക്കും അഞ്ച് താരങ്ങളെ പൂജ്യത്തിനു നഷ്ടമായിരുന്നു. ഇന്നലത്തെ പ്രകടനം ഒഴിച്ച് ബാക്കി എല്ലാ ടീമുകളുടെയും ദാരുണമായ പ്രകടനം അവരുടെ ഹോം ഗ്രൗണ്ടില്‍ തന്നെയായിരുന്നു.

Advertisement