ഐ.പി.എൽ മെഗാ ലേലം ബെംഗളൂരുവിൽ വെച്ച് നടക്കും

Ipl Auction

2022 ഐ.പി.എല്ലിലേക്ക് താരങ്ങളെ കണ്ടെത്താനുള്ള മെഗാ ലേലം ബെംഗളൂരുവിൽ വെച്ച് നടക്കും. ഫെബ്രുവരി 12-13 തിയ്യതികളിൽ ആയിരിക്കും ലേലം നടക്കുക. ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ആണ് ബംഗളുരുവിൽ വെച്ചാണ് ലേലം നടക്കുക എന്ന് വ്യക്തമാക്കിയത്. ഈ വർഷത്തെ ഐ.പി.എൽ മുതൽ ടൂർണമെന്റിൽ 10 ടീമുകളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചിരുന്നു. അഹമ്മദാബാദിൽ നിന്നും ലക്നൗവിൽ നിന്നുമുള്ള ടീമുകളാണ് പുതുതായി ഐ.പി.എല്ലിൽ എത്തുക.

കൂടാതെ പുതുതായി ഐ.പി.എല്ലിൽ എത്തിയ ടീമുകൾക്ക് ലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ സ്വന്തമാക്കാനും കഴിയും. അതെ സമയം കഴിഞ്ഞ തവണത്തെ ടീമിൽ നിന്ന് 4 താരങ്ങളെയാണ് മറ്റു ഐ.പി.എൽ ടീമുകൾക്ക് നിലനിർത്താൻ കഴിയുക. ഇന്ത്യയിൽ കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ വേദികളുടെ തീരുമാനത്തിൽ ഐ.പി.എൽ ഗവേർണിംഗ് ബോഡി അന്തിമ തീരുമാനം എടുത്തിട്ടില്ല.

Previous articleഐ എസ് എലിന് നീളം കുറവായത് താരങ്ങളെയും ദേശീയ ടീമിനെയും ബാധിക്കും
Next articleഗിൽമോർ പരിക്ക് കാരണം ചെൽസിയിൽ മടങ്ങിയെത്തി