വിന്‍ഡീസ് – ബംഗ്ലാദേശ് ടൂറിൽ നിന്ന് പ്രധാന ഓസ്ട്രേലിയൻ താരങ്ങള്‍ പിന്മാറിയേക്കുമെന്ന് സൂചന

Starcaustralia
- Advertisement -

ബയോ ബബിൾ ജീവിതത്തിലെ മടുപ്പ് കാരണം ഓസ്ട്രേലിയന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ വിന്‍ഡീസ് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമന്ന് സൂചന. ഐപിഎൽ കളിച്ച ഓസ്ട്രേലിയന്‍ താരങ്ങളാണ് വെസ്റ്റിന്‍ഡീസ് – ബംഗ്ലാദേശ് ടൂറിൽ നിന്ന് പിന്മാറുവാനൊരുങ്ങുന്നതെന്നാണ് സൂചന. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെൽ, ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്സൺ, കെയിന്‍ റിച്ചാര്‍ഡ്സൺ, റൈലി മെറിഡിത്ത് എന്നിവര്‍ ഈ വരുന്ന ടൂറുകളിൽ നിന്ന് പിന്മാറുവാനാണ് സാധ്യതയെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഐപിഎൽ നിര്‍ത്തിവെച്ച ശേഷം തിരികെ ഓസ്ട്രേലിയയിലേക്ക് മടങ്ങുവാന്‍ ബുദ്ധിമുട്ടിയ താരങ്ങള്‍ മാൽദീവ്സിലേക്ക് പറക്കുകയും അവിടെ നിന്ന് ഓസ്ട്രേലിയയിൽ എത്തി 14 ദിവസത്തെ ക്വാറന്റീനിൽ കഴിയേണ്ടി വന്നിരുന്നു. മാല്‍ദീവ്സിലും ഇന്ത്യയിലും ബയോ ബബിളും ക്വാറന്റീനും കഴിഞ്ഞാണ് താരങ്ങള്‍ സ്വന്തം നാട്ടിലെത്തിയത്. അവിടെയും കടുത്ത ക്വാറന്റീന് ശേഷം വീട്ടിലെത്തിയ താരങ്ങള്‍ക്ക് ഉടനിനി മറ്റൊരു ടൂറിന് താല്പര്യമില്ലെന്ന് അറിയിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

Advertisement