ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്പിച്ചാൽ ലഭിയ്ക്കുക ബ്ലാങ്ക് ചെക്ക് – റമീസ് രാജ

Indiapak

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത ശേഷം റമീസ് രാജ പല വിവാദ പ്രസ്താവനകളും തന്റെ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പുറത്ത് വിട്ടിട്ടുണ്ട്. അതിൽ ചിലതിനെല്ലാം അദ്ദേഹം മാപ്പും പറ‍ഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

ഇത്തവണ ടി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ വിജയം പാക്കിസ്ഥാനൊപ്പമാണെങ്കില്‍ ഒരു നിക്ഷേപകന്‍ ബോര്‍ഡിന് ബ്ലാങ്ക് ചെക്ക് നല്‍കാമെന്നാണ് റമീസ് രാജ പറഞ്ഞിരിക്കുന്നത്. ന്യൂസിലാണ്ടും ഇംഗ്ലണ്ടും പാക് പര്യടനങ്ങളില്‍ നിന്ന് പിന്മാറിയപ്പോള്‍ ലോകകപ്പിൽ ബദ്ധ വൈരികളായ ഇന്ത്യയ്ക്കൊപ്പം ന്യൂസിലാണ്ടിനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും റമീസ് രാജ മുമ്പ് പറഞ്ഞിരുന്നു.

Previous articleക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി, യൂസഫ് പത്താന്‍ മറാത്ത അറേബ്യന്‍സിലേക്ക്
Next articleലൊബേര മുംബൈ സിറ്റി വിട്ടു, ചാമ്പ്യന്മാർക്ക് ഇനി പുതിയ പരിശീലകൻ