2025ൽ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ബംഗ്ലാദേശിൽ നടത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. 2024-2031 വരെയുള്ള ഐസിസി എഫ്ടിപി കലണ്ടറുകളിൽ ലോകകപ്പ് ഒറ്റയ്ക്ക് നടത്തുവാന്‍ ബംഗ്ലാദേശിന് സാധിച്ചേക്കില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫി നടത്തുവാന്‍ ബോര്‍ഡിന് ആകുമെന്നാണ് കരുതുന്നതെന്ന് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.
ലോകകപ്പ് നടത്തുവാന്‍ കുറഞ്ഞത് 10 അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ വേണ്ടി വരും. ടി20 ലോകകപ്പും ഒറ്റയ്ക്ക് നടത്തുവാന്‍ ബംഗ്ലാദേശ് ബോര്‍ഡിന് സാധിക്കില്ലെന്ന് നസ്മുള്‍ വ്യക്തമാക്കി. ഏകദിന ലോകകപ്പും ടി20 ലോകകപ്പും സംയുക്തമായി അയല്‍ രാജ്യങ്ങളുമായി നടത്താനാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബോര്‍ഡിന് ചാമ്പ്യന്‍സ് ട്രോഫി ഒറ്റയ്ക്ക് നടത്താനാകുമെന്ന വിശ്വാസമുണ്ടെന്നും ഹസന്‍ സൂചിപ്പിച്ചു.