ടെസ്റ്റിൽ ഇന്നിംഗ്സ് വിജയങ്ങളുടെ കാര്യത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ ടീം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സ് ജയം നേടിയതോടെയാണ് ഇന്ത്യ തുടർച്ചയായി ഏറ്റവും കൂടുതൽ ഇന്നിംഗ്സ് ജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡ് സ്വന്തമാക്കിയത്. ഇന്നത്തെ ബംഗ്ലാദേശിനെതിരായ ജയം ഇന്ത്യയുടെ തുടർച്ചയായ നാലാമത്തെ ഇന്നിംഗ്സ് ജയമായിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ഇന്നിങ്സിന് ജയിച്ച ഇന്ത്യ ബംഗ്ലാദേശിനെതിരായ രണ്ടു മത്സരത്തിലും ഇന്നിംഗ്സ് ജയം സ്വന്തമാക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഒരു ഇന്നിംഗിസിനും 130 റൻസിനുമാണ് ജയിച്ചത്. ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഒരു ഇന്നിങ്സിനും 46 റൻസിനുമാണ് ജയിച്ചത് .
					












