മുസാഫിർ എഫ് രാമന്തളി സെമി ഫൈനലിൽ 

തൃക്കരിപ്പൂർ :മലബാർ ഫുട്ബോൾ അസോസിയേഷൻ കീഴിൽ അൽ ഹുദാ ബീരിച്ചേരി സംഘടിപ്പിക്കുന്ന ബീരിച്ചേരി സെവെൻസിൽ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ ശക്തരായ ബ്രദേർസ്  വൾവക്കാടിനെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് പരാജപ്പെടുത്തി മുസാഫിർ എഫ് രാമന്തളി സെമി ഫൈനൽ പ്രവേശിച്ചു 

കളിയുടെ ഇരുപതാം മിനിറ്റിൽ മുസാഫിർ എഫ് സി ഒരു ഗോൾ സ്‌കോർ ചെയ്തു മുന്നിൽ എത്തി. രണ്ടാം പകുതിയിൽ നാല്‍പ്പതി അഞ്ചാം മിനിറ്റിൽ രണ്ടാം ഗോൾ സ്കോർ ചെയത് ലീഡ് ഇരട്ടിയാക്കാനും മുസാഫിർ എഫ് സിക്കായി. വിദേശ താരം മോറിസും, നിതീഷ് കരുവാരകുണ്ടുമാണ് ആദ്യ രണ്ടു ഗോളുകൾ സ്കോർ ചെയ്തത്.

ഇന്ന് നടക്കുന്ന അവസാന ക്വാർട്ടർ ഫൈനൽ മൽസാരത്തിൽ എഫ് സി പയ്യന്നൂരും സൂപ്പർ സോക്കർ ബിച്ചാരികടവും ഏറ്റുമുട്ടും.