ലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 180 റണ്‍സില്‍ അവസാനിച്ചു, ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിംഗ്സ് വിജയം

Southafrica
- Advertisement -

ദക്ഷിണാഫ്രിക്കയുട കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറായ 621 റണ്‍സിന് ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനെത്തിയ ശ്രീലങ്കയുടെ ചെറുത്ത്നില്പ് 180 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ആതിഥേയര്‍ക്ക് ഇന്നിംഗ്സിന്റെയും 45 റണ്‍സിന്റെയും വിജയം. അര്‍ദ്ധ ശതകങ്ങള്‍ നേടിയ കുശല്‍ പെരേരയും വനിന്‍ഡു ഹസരംഗയും ഒഴികെ ആരും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ സെഞ്ചൂറിയണില്‍ നാണംകെട്ട തോല്‍വിയിലേക്ക് ലങ്ക വീഴുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ലുംഗി ഗിഡി, ആന്‍റിച്ച് നോര്‍ക്കിയ, വിയാന്‍ മുള്‍ഡര്‍, ലുഥോ സിപാംല എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് ലങ്കന്‍ ഇന്നിംഗ്സിന് വിരാമമിട്ടത്. കുശല്‍ പെരേര 64 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വനിന്‍ഡു 59 റണ്‍സ് നേടി.

Advertisement