അവസാനം ICC കിരീടം നേടിയത് 2013ൽ!! ഇന്ത്യയുടെ നിർഭാഗ്യ യാത്രക്ക് അവസാനമാകുമോ ഈ ഫൈനൽ

Newsroom

Picsart 24 06 28 01 53 03 189
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ഒരു ഫൈനലിൽ കൂടെ എത്തിയിരിക്കുകയാണ്. ഇന്ന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് എത്തി. ഇന്ത്യ ഇനി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ഈ ഫൈനൽ, ICC കിരീടങ്ങളിൽ ഇന്ത്യക്ക് ഉണ്ടായ നീണ്ട ഇടവേളയ്ക്ക് അവസാനം കുറിക്കാൻ ഉള്ള അവസരമാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

ഇന്ത്യ 24 06 28 01 52 46 452

കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തോടെ തുടർച്ചയായ പത്ത് ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാൻ ആയില്ല എന്ന നിലയിലേക്ക് ഇന്ത്യ എത്തിയിരുന്നു. ഇത് പതിനൊന്നാം ഐ സി സി ടൂർണമെന്റ് ആണ്‌. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ജയിച്ചാൽ ഈ നിരാശയാർന്ന കാത്തിരിപ്പിന് അവസാനം ആകും.

2013-ലെ ചാമ്പ്യൻസ് ട്രോഫിയിലെ വിജയത്തിന് ശേഷം, ഐസിസി ഇവന്റുകളിലെ ഇന്ത്യയുടെ യാത്ര ഏതാണ്ടെല്ലാം നിരാശയിലാണ് അവസാനിച്ചത്. 2014ൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെയാണ് നിരാശയുടെ പരമ്പര ആരംഭിച്ചത്. 2015 ലോകകപ്പിലെ സെമി ഫൈനൽ, 2016 ലോകകപ്പ് ടി20യിലെ സെമി ഫൈനൽ, 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരായ തോൽവി എന്നിവയിൽ ഈ നിരാശ തുടർന്നു.

ഇന്ത്യ 23 11 19 21 47 21 496

ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ പരാജയപ്പെട്ടതിനാൽ 2019 ലോകകപ്പ് യാത്രയും ഇന്ത്യൻ ടീമിന് ഹൃദയഭേദകമായി. 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ പരാജയപ്പെട്ടതും മറക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്.

2021 ലോകകപ്പ് ടി20യിൽ ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തന്നെ അവസാനിച്ചു. 2022ലെ ടി20 ലോകകപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സെമിഫൈനലിൽ ഇന്ത്യയുടെ യാത്ര മുടങ്ങി. അതിനു ശേഷം ഡബ്ല്യുടിസി ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും പരാജയം ആവർത്തിച്ചു.

എന്നാൽ ടി20 ഫൈനലിൽ ആ ഫലങ്ങൾ എല്ലാം മറക്കാനുള്ള വിജയം ലഭിക്കും എന്ന് പ്രതീക്ഷിക്കാം.