ഇന്ത്യക്കും വെസ്റ്റിൻഡീസിനും പിഴ

Newsroom

ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ സ്ലോ ഓവർ റേറ്റിന് ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ഐ സി സി പിഴ ചുമത്തി. ആദ്യ ടി20 ഐ ഏറ്റുമുട്ടലിൽ ഇരു ടീമുകൾക്കും അവരുടെ ബൗളിംഗ് ഇന്നിംഗ്‌സിനിടെ സമയത്തിന് ഓവറുകൾ എറിഞ്ഞു തീർത്തിരുന്നില്ല.

ഇന്ത്യ 23 08 03 23 57 01 082

ഇന്ത്യയുടെ ബൗളിംഗ് ഇന്നിംഗ്‌സിനിടെ ഒരു ഓവർ ആണ് കുറഞ്ഞത്, ഇത് അവരുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ലഭിക്കാൻ കാരണമായി. മറുവശത്ത്, വെസ്റ്റ് ഇൻഡീസിന് രണ്ട് ഓവറുകൾ കുറഞ്ഞു, ഇത് അവരുടെ കളിക്കാർക്ക് ഫീസിൽ പത്ത് ശതമാനം പിഴ ആയി പോകാൻ കാരണമായി.

വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ റോവ്മാൻ പവലും ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും കുറ്റം സമ്മതിച്ചു. ആദ്യ ഏകദിനത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ആതിഥേയർ 1-0ന് മുന്നിലെത്തി നിൽക്കുകയാണ്. ബാക്കിയുള്ള മത്സരങ്ങൾ ഗയാനയിലും ഫ്ലോറിഡയിലുമാണ് നടക്കുക.