ഇന്ത്യൻ ടീം നവംബർ 12ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും, ഫിക്സ്ചറുകൾ ഓദ്യോഗികമായി

Photo :AFP

ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ടീം നവംബർ 12ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞതിന് ശേഷമാവും ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കുക. ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷം ഇന്ത്യൻ ടീം സിഡ്‌നിയിൽ നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കുകയും ചെയ്യും. മത്സരത്തിന്റെ ഫിക്സ്ചറുകൾ ഓദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും 4 ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്. നവംബർ 27ന് സിഡ്‌നിയിൽ വെച്ച് നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പര ആരംഭിക്കുക. നവംബർ 29ന് സിഡ്‌നിയിൽ വെച്ച് തന്നെ രണ്ടാം ഏകദിനവും ഡിസംബർ 2ന് കാൻബെറയിൽ വെച്ച് മൂന്നാം ഏകദിനവും നടക്കും. തുടർന്ന് ഡിസംബർ 4ന് കാൻബെറയിൽ വെച്ചുതന്നെ പരമ്പരയിലെ ആദ്യ ടി20 മത്സരവും നടക്കും. തുടർന്ന് ടി20 പരമ്പരയിലെ അവസാന 2 മത്സരങ്ങൾക്കായി ഇന്ത്യ സിഡ്‌നിയിലേക്ക് തിരിച്ചുവരും. ഡിസംബർ 6നും 8നുമാണ് പരമ്പരയിലെ അവസാന 2 ടി20 മത്സരങ്ങൾ നടക്കുക.

ടി20 പരമ്പരക്ക് ശേഷം ഗാവസ്‌കർ – ബോർഡർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് തുടക്കമാവും. ഡിസംബർ 17ന് അഡ്‌ലൈഡ് ഓവലിൽ വെച്ച് നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പര തുടങ്ങുക. രണ്ടാം ടെസ്റ്റ് ഡിസംബർ 26 ബോക്സിങ് ഡേയിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് നടക്കുക. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് മാതരം ജനുവരി 7ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചും അവസാന ടെസ്റ്റ് മത്സരം ജനുവരി 15ന് ബ്രിസ്ബണിലെ ഗാബയിൽ വെച്ചും നടക്കും.

Previous articleസ്ലൊവേനിയൻ സ്ട്രൈക്കർ ചർച്ചിൽ ബ്രദേഴ്സിൽ
Next articleവിക്കറ്റ് ലഭിച്ചാലും ഇല്ലെങ്കിലും റണ്‍സ് വിട്ട് നല്‍കാതെ പന്തെറിയുക എന്നതായിരുന്നു തന്റെ ലക്ഷ്യം – റഷീദ് ഖാന്‍