WPL

ആർ സി ബി തോറ്റു, ഗുജറാത്ത് ജയന്റ്സിന് സീസണിലെ ആദ്യ വിജയം

Newsroom

Picsart 24 03 06 22 55 28 387
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന് ആദ്യ വിജയം. ഇന്ന് ആർ സി ബിയെ 19 റൺസിനാണ് ഗുജറാത്ത് ജയന്റ്സ് തോൽപ്പിച്ചത്. ഇതിനു മുന്നെ നടന്ന നാല് മത്സരങ്ങളും ഗുജറാത്ത് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്ത് ഉയർത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ആർ സി ബി 20 ഓവറി 180-8 എന്ന സ്കോറേ എടുത്തുള്ളൂ.

ആർ സി ബി 24 03 06 22 54 13 717

48 റൺസ് എടുത്ത സോഫി വെരാമും 30 റൺസ് എടുത്ത റിച്ച ഘോഷും പൊരുതാൻ ശ്രമിച്ചു എങ്കിലും അവർക്ക് വിജയ ലക്ഷ്യത്തിന് അടുത്ത് എത്താൻ ആയില്ല. ക്യാപ്റ്റൻ സ്മൃതി മന്ദാന 24 റൺസ് മാത്രമെ ഇന്ന് എടുത്തുള്ളൂ.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 199 എന്ന മികച്ച സ്കോർ ആണ് ഉയർത്തിയത്. ആർസിബി ബോളർമാർക്ക് ഒരുവിധത്തിലും ഇന്ന് ഗുജറാത്തിന്റെ ഓപ്പണർമാരെ തടയാനായില്ല. ഗുജറാത്തിന്റെ ഓപ്പണർമാരായ ബെത് മൂണിയും വോൾവാർഡ്റ്റും മികച്ച ബാറ്റിംഗ് ആണ് ഇന്ന് കാഴ്ചവച്ചത്.

ഗുജറാത്ത് 24 03 06 21 04 05 896

ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 13 ഓവറിൽ 140 റൺസ് എടുത്തു. 45 പന്തിൽ നിന്ന് 76 റൺസ് എടുക്കാൻ വോൾവോർഡ്റ്റിനായി. താരം അവസാനം റൺഔട്ട് ആവുകയായിരുന്നു. 13 ബൗണ്ടറുകൾ താരം അടിച്ചു‌.

ബെത് മൂണി 85 റൺസുമായി പുറത്താകാതെ നിന്നു. 51 പന്തിൽ നിന്നായിരുന്നു 85 റൺസ് എടുത്തത്. 12 ഫോറും ഒരു സിക്സും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.