2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സ്കൈവർ-ബ്രണ്ട് ചരിത്രം സൃഷ്ടിച്ചു, ടൂർണമെന്റിന്റെ ഒരു പതിപ്പിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി അവൾ മാറി. മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുന്ന താരം ചൊവ്വാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിലുള്ള സ്കൈവർ-ബ്രണ്ട് ഇന്നലെ 35 പന്തിൽ നിന്ന് 69 റൺസ് നേടി. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് 416 റൺസിൽ അവർ എത്തി.
ഒരു WPL സീസണിൽ ഏറ്റവും കൂടുതൽ റൺസ്:
നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 416 (2025)*
എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 372 (2025)
എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 347 (2024)
മെഗ് ലാനിംഗ് (ഡൽഹി ക്യാപിറ്റൽസ്) – 345 (2023)
നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 332 (2023)
എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈ ഇന്ത്യൻസ് ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തി, തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ നേരിട്ടുള്ള സ്ഥാനം നേടാൻ അവർക്ക് ആയില്ല. മാർച്ച് 13 ന് നടക്കുന്ന എലിമിനേറ്ററിൽ അവർ ഗുജറാത്ത് ജയന്റ്സിനെ നേരിടും, വിജയിക്കുന്ന ടീം മാർച്ച് 15 ന് നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.