വനിതാ പ്രീമിയർ ലീഗ് (WPL) ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സീസൺ ആരംഭിക്കും മുമ്പ് തിരിച്ചടി. ഫെബ്രുവരി 23 ന് ആരംഭിക്കുന്ന ലീഗിൻ്റെ രണ്ടാം സീസണിൽ നിന്ന് അവരുടെ ഇംഗ്ലണ്ട് താരം ഹെതർ നൈറ്റ് പിന്മാറി. ന്യൂസിലാൻ്റിലെ ഇംഗ്ലണ്ടിന്റെ T20I പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ ആണ് ഇപ്പോൾ ഹെതറ്റ് പിന്മാറുന്നത്. WPLന്റെ ഭാഗമാകുന്നവരെ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്ക് പരിഗണിക്കെണ്ട എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.
ഇംഗ്ലണ്ട് ടീമിൻ്റെ ക്യാപ്റ്റൻ ഹെതർ നൈറ്റ് ആണ്. WPL ൻ്റെ ഫൈനൽ മാർച്ച് 17 ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിനെതിരായ ഇംഗ്ലണ്ട് ടീമിൻ്റെ ആദ്യ ടി20 മാർച്ച് 19നും നടക്കും. ആകെ രണ്ട് ദിവസത്തെ ഇടവേള മാത്രമെ രണ്ടും തമ്മിൽ ഉള്ളൂ.
നൈറ്റിന് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദീൻ ഡി ക്ലെർക്കിനെ ആർസിബി തിരഞ്ഞെടുത്തു.