ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ എലിമിനേറ്ററിൽ ആർ സി ബി മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഫൈനലിൽ. ഗംഭീരമായ ഡെത്ത് ബൗളിംഗിലൂടെ 5 റൺസിന്റെ വിജയമാണ് ആർ സി ബി ഇന്ന് നേടിയത്. അവസാന ഓവറിൽ 12 റൺസ് വേണ്ടപ്പോൾ പന്തെറിഞ്ഞ മലയാളി താരം ആശ 6 റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. ഇനി ഫൈനലിൽ ആർ സി ബി ഡെൽഹി ക്യാപിറ്റൽസിനെ നേരിടും.
ഇന്ന് ആർ സി ബി ഉയർത്തിയ 136 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് നല്ല രീതിയിലാണ് തുടക്കത്തിൽ ചെയ്സ് കൊണ്ടു പോയത്. 19 റൺസ് എടുത്ത യാസ്തിക ബാട്ടിയ, 15 റൺസ് എടുത്ത ഹെയ്ലി മാത്യൂസ്, 23 റൺസ് എടുത്ത നാറ്റ് സ്കാവിയർ എന്നിവർ പുറത്ത് പോയത് ആർ സി ബിയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഹർമൻ പ്രീത് കോറും അമിലിയ കെറും കൂടെ മുംബൈയെ വിജയത്തിലേക്ക് അടുപ്പിക്കവെ 33 റൺസ് എടുത്ത ഹർമൻ പ്രീത് പുറത്തായി.
ഈ സമയത്ത് മുംബൈ ഇന്ത്യൻസിന് ജയിക്കാൻ 2 ഓവറിൽ 16 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. 19ആം ഓവർ എറിഞ്ഞ സോഫി മൊലിനക്സ് സജനയെ പുറത്താക്കി. വെറും 4 റൺസ് മാത്രമാണ് മൊലിനക്സ് വിട്ടു നൽകിയത്. അവസാന ഓവറിൽ ജയിക്കാൻ 12 റൺസ്.
മലയാളി താരം ആശ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ 4 പന്തിൽ ആകെ മുംബൈ നേടിയത് 4 റൺസ്. പൂജയുടെ വിക്കറ്റും മുംബൈക്ക് നഷ്ടമായി. അടുത്ത പന്തിൽ അമൻജോത് സിംഗിൾ എടുത്തു. അവസാന പന്തിൽ അമീലിയ കെർ സ്ട്രൈക്ക്. ജയിക്കാൻ 7 റൺസ്. സമനിലക്ക് 6 റൺസ്. ആശ എറിഞ്ഞ അവസാന പന്തിൽ ആകെ വന്നത് 1 റൺ. RCB-ക്ക് അഞ്ച് റൺസ് വിജയം.
ഇന്ന് ആദ്യം വാറ്റു ചെയ്ത ആർ സി ബി 20 ഓവറിൽ 135 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ആണ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. തുടക്കത്തിൽ ബാറ്റിംഗിൽ പതറിയതാണ് ആർ സി ബിക്ക് തിരിച്ചടിയായത്.
മുംബൈ ഇന്ത്യൻസ് മികച്ച രീതിയിൽ ബോൾ ചെയ്ത് സ്മൃതി മന്ദാന സോഫി ഡിവൈൻ റിച്ചാർഡ് തുടങ്ങിയവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്താക്കി. സ്മൃതി മന്ദാന ഏഴു പന്തിൽ നിന്ന് വെറും 10 റൺസ് മാത്രമാണ് എടുത്തത്. റിച്ചാ 14 റൺസും സോഫി ഡിവൈൻ പത്ത് റൺസും എടുത്തു.
കഴിഞ്ഞ കളിയിലെ താരം എലീസ പെറിയാണ് ഇന്നും ആർ സി ബി ക്കായി തിളങ്ങിയത്. ഒറ്റക്ക് നിന്ന് പോരാടിയ പെറി 50 പന്തിൽ നിന്ന് 66 റൺസ് എടുത്തു. എലിസ പെറിയുടെ പോരാട്ടമാണ് ആർസിക്ക് പൊരുതാൻ ആകുന്ന ഒരു സ്കോർ നൽകിയത്.