സണ്‍റൈസേഴ്സ് സ്കോറിന് മാന്യത നല്‍കി കെയിന്‍ വില്യംസണ്‍, വിഷമസ്ഥിതിയില്‍ അര്‍ദ്ധ ശതകം നേടി ബൈര്‍സ്റ്റോ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

റണ്‍സ് കണ്ടെത്തുവാന്‍ ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ബുദ്ധിമുട്ടിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് സ്കോറിന് മാന്യത നല്‍കി കെയിന്‍ വില്യംസണ്‍. ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 52 റണ്‍സ് കൂട്ടുകെട്ടും മറ്റു താരങ്ങളെ അപേക്ഷിച്ച് റണ്‍സ് കണ്ടെത്തുവാന്‍ വില്യംസണ് അനായാസം സാധിച്ചതുമാണ് സണ്‍റൈസേഴ്സിനെ 162/4 എന്ന സ്കോറിലേക്ക് നയിച്ചത്. 26 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ വില്യംസണ്‍ അവസാന ഓവറില്‍ റബാഡയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സ് നേടിയ വാര്‍ണര്‍-ബൈര്‍സ്റ്റോ കൂട്ടുകെട്ട് അടുത്ത ഓവര്‍ എറിഞ്ഞ അമിത് മിശ്രയുടെ ഓവറില്‍ നിന്ന് 14 റണ്‍സ് നേടി. വിക്കറ്റിനിടയിലെ ഓട്ടവും ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും നിലയുറപ്പിച്ച ശേഷം റണ്‍സ് കണ്ടെത്തുവാന്‍ തുടങ്ങിയെങ്കിലും സ്കോര്‍ 77 ല്‍ നില്‍ക്കവേ ഡേവിഡ് വാര്‍ണറെ അമിത് മിശ്ര വീഴ്ത്തുകയായിരുന്നു.

33 പന്തില്‍ നിന്ന് 45 റണ്‍സാണ് വാര്‍ണര്‍ നേടിയത്. പത്തോവറില്‍ സണ്‍റൈസേഴ്സ് 82 റണ്‍സാണ് നേടിയത്. വാര്‍ണര്‍ക്ക് പ്രകരം ക്രീസിലെത്തിയ മനീഷ് പാണ്ടേ(3) അമിത് മിശ്രയുടെ ഓവറില്‍ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ കാഗിസോ റബാഡയുടെ കൈകളില്‍ ചെന്ന് അവസാനിക്കുകയായിരുന്നു.

Amitmishradelhicapitals

വിഷമകരമായ സാഹചര്യങ്ങളില്‍ ക്രീസിലെത്തിയ കെയിന്‍ വില്യംസണ്‍ ജോണി ബൈര്‍സ്റ്റോയോടൊപ്പം ചേര്‍ന്ന് 15 ഓവറില്‍ സണ്‍റൈസേഴ്സിനെ 117/2 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 16ാം ഓവറെറിഞ്ഞ ആന്‍റിക് നോര്‍ട്ടിയയെ രണ്ട് ബൗണ്ടറി നേടിയ കെയിന്‍ വില്യംസണിന്റെ മികവില്‍ സണ്‍റൈസേഴ്സ് 11 റണ്‍സാണ് ഓവറില്‍ നിന്ന് നേടിയത്.

സ്റ്റോയിനിസ് എറിയുവാന്‍ എത്തിയ 17ാം ഓവറിലും 12 റണ്‍സ് സണ്‍റൈസേഴ്സ് നേടിയപ്പോള്‍ അതില്‍ 2 ബൗണ്ടറി നേടിയത് വില്യംസണ്‍ ആയിരുന്നു. സ്റ്റോയിനിസ് എറിയുവാന്‍ എത്തിയ 17ാം ഓവറിലും 12 റണ്‍സ് സണ്‍റൈസേഴ്സ് നേടിയപ്പോള്‍ അതില്‍ 2 ബൗണ്ടറി നേടിയത് വില്യംസണ്‍ ആയിരുന്നു. അടുത്ത ഓവറില്‍ 44 പന്തില്‍ നിന്ന് ജോണി ബൈര്‍സ്റ്റോ തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ബൈര്‍സ്റ്റോ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ തന്നെ പിച്ച് ബാറ്റിംഗിന് അത്ര അനായാസമല്ലെന്ന സൂചനയാണ് നല്‍കിയതെങ്കിലും കെയിന്‍ വില്യംസണ്‍ അനായാസമാണ് തന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്.

ബൈര്‍സ്റ്റോ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ വില്യംസണുമായുള്ള താരത്തിന്റെ കൂട്ടുകെട്ട് 50 റണ്‍സിലേക്കും എത്തിയിരുന്നു. 53 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ റബാഡ പുറത്താക്കുകയായിരുന്നു.