ധോണി ചെയ്തത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ജോസ് ബട്‍ലര്‍

എംഎസ് ധോണി ഇന്നലെ അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് ശരിയായ തീരുമാനമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലര്‍. മത്സരത്തിലെ ഓരോ റണ്‍സും ഏറെ പ്രാധാന്യമുള്ളതാണ്, അതിനാല്‍ തന്നെ തെറ്റായ തീരുമാനത്തില്‍ പ്രതിഷേധമുണ്ടാകുക സ്വാഭാവികമാണ്. മത്സരത്തിന്റെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തില്‍ തന്നെയാണ് സംശയാസ്പദകമായ തീരുമാനം അമ്പയര്‍മാര്‍ കൈക്കൊണ്ടതെന്നും ശരി തന്നെ എന്നാല്‍ അതിനര്‍ത്ഥം ഗ്രൗണ്ടിലേക്ക് ധോണിയ്ക്ക് കടക്കാമെന്നല്ല, അതിനാല്‍ തന്നെ അത് ശരിയായ തീരുമാനമാണെന്ന് തോന്നുന്നില്ലെന്നും ജോസ് ബട്‍ലര്‍ പറഞ്ഞു.

ഈ സംഭവം നടക്കുമ്പോള്‍ ബൗണ്ടറി ലൈനിലായിരുന്നതിനാല്‍ താരത്തിനു പിച്ചിലെന്താണ് സംഭവിച്ചതെന്നും അമ്പയര്‍മാരും കളിക്കാരും എന്താണ് സംസാരിച്ചതെന്നും തനിക്കറിയില്ലെന്നാണ് ജോസ് ബട്‍ലര്‍ അഭിപ്രായപ്പെട്ടത്.