നേടാനാകുന്ന ലക്ഷ്യം ആയിരുന്നു രാജസ്ഥാനെതിരെയുള്ളത് – കെഎൽ രാഹുല്‍

രാജസ്ഥാനെ 178 റൺസിൽ ഒതുക്കി ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തിയപ്പോള്‍ താന്‍ കരുതിയത് ഈ സ്കോര്‍ മറികടക്കാനാകുന്ന ഒന്നായിരുന്നു എന്നാണ്. പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്നും അതിനാൽ തന്നെ ടീമിന് ഈ സ്കോര്‍ മറികടക്കുവാന്‍ സാധിക്കുമെന്നാണ് കരുതിയത്. എന്നാൽ ബാറ്റിംഗ് ഗ്രൂപ്പിൽ നിന്ന ഒരു കളക്ടീവ് പ്രകടനം വരുന്നില്ല എന്നതാണ് ടീമിനെ ഇപ്പോള്‍ അലട്ടുന്നത്.

ഇനിയുള്ള സമയത്ത് ആ തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിക്കുകയാണ് ടീം ചെയ്യേണ്ടതെന്നും മൂന്നോ നാലോ മത്സരങ്ങളിൽ പവര്‍പ്ലേയിൽ ബാറ്റിംഗ് യൂണിറ്റ് മത്സരം കൈവിട്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

തന്റെ ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് കരുതുറ്റത്താണെന്നും എന്നാൽ അവരിൽ നിന്ന് ആ നിലവാരത്തിലുള്ള പ്രകടനം വരുന്നില്ലെന്നും രാഹുല്‍ സൂചിപ്പിച്ചു. ഇത് ആദ്യമായാണ് ഈ സീസണിൽ ലക്നൗ സൂപ്പര്‍ ജയന്റ്സ് തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടത്.