വാർണറിന് അർധ സെഞ്ച്വറിയിൽ അർധ സെഞ്ച്വറി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ അർധ സെഞ്ച്വറി നേടിയതോടെ ഐ പി എല്ലിൽ 50 അർധ സെഞ്ച്വറികൾ നേടുന്ന ആദ്യ താരമായി ഡേവിഡ് വാർണർ മാറി. 148 ഇന്നിങ്സുകളിൽ നിന്നായാണ് വാർണർ 50 അർധ സെഞ്ച്വറികളിൽ എത്തിയത്. ഡെൽഹി ഡെയർഡെവിൾസിനും ഹൈദരബാദിനു വേണ്ടി മാത്രമാണ് ഇതുവരെ ആയി വാർണർ കളിച്ചിട്ടുള്ളത്. വാർണറിനു പിറകിൽ ഡെൽഹി ഓപ്പണർ ശികർ ധവാൻ ആണ് ഉള്ളത്. ധവാന് 43 അർധ സെഞ്ച്വറികൾ ആണ് ഉള്ളത്. കോഹ്ലി, രോഹിത് ശർമ്മ, ഡിവില്ലേഴ്സ് എന്നിവർക്ക് 40 അർധ സെഞ്ച്വറികൾ വീതവും ഉണ്ട്.

Most 50s in IPL;
David Warner 50
Shikhar Dhawan 43
Virat Kohli 40
Rohit Sharma 40
AB de Villiers 40
Suresh Raina 39