നിതിൻ മേനോൻ ഐ പി എല്ലിൽ നിന്ന് പിന്മാറി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ നിന്ന് അമ്പയർ നിതിൻ മേനോൻ പിന്മാറി. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും കൊറോണ പോസിറ്റീവ് ആയത് കൊണ്ട് കുടുംബത്തോടൊപ്പം നിൽക്കാൻ വേണ്ടിയാണ് നിതിൻ മേനോൻ ഐ പി എൽ ബബിൾ വിട്ടത്. ഇൻഡോർ സ്വദേശിയായ നിതിൻ മേനോൻ ഇനി ഐ പി എല്ലിന് ഉണ്ടാകില്ല. കൊറോണ കാരണം ഐ പി എല്ലിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ വ്യക്തിയാണ് നിതിൻ മേനോൻ

നേരത്തെ ഡെൽഹി ക്യാപിറ്റൽസിന്റെ ബൗളർ ആയ അശ്വിനും കുടുംബത്തിൽ കൊറോണ ആയതു കൊണ്ട് ആയിരുന്നു ഐ പി എൽ ബബിൾ വിട്ടത്. ഐ സി സി എലൈറ്റ് പാനലിൽ ഉള്ള ഏക ഇന്ത്യൻ അമ്പയർ ആണ് നിതിൻ മേനോൻ. ഓസ്ട്രേലിയൻ അമ്പയർ ആയ പോൾ റൈഫളും കൊറോണ കാരണം ഐ പി എല്ലിൽ നിന്ന് പിന്മാറിയിട്ടുണ്ട്.