വനിന്ദു ഹസരംഗ IPL-ലെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ഉണ്ടാകില്ല

Newsroom

ശ്രീലങ്കൻ താരം വനിന്ദു ഹസരംഗയ്ക്ക് ഐ പി എല്ലിലെ ആദ്യ 3 മത്സരങ്ങൾ നഷ്ടമാകും. മാർച്ച് 22ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ റ്റെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ 17 അംഗ ടീമിൽ ഉൾപ്പെട്ടതോടെയാണ് വനിന്ദു ഹസരംഗ ഐ പി എല്ലിന്റെ ആദ്യ മത്സരങ്ങൾക്ക് ഉണ്ടാകില്ല എന്ന് ഉറപ്പായത്.

ഹസരംഗ 24 03 19 16 48 23 939

2024 സീസണിലെ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) ആദ്യ മൂന്ന് മത്സരങ്ങൾ ഹസരംഗയ്ക്ക് നഷ്ടമാകുമെന്ന് ഇതോടെ ഉറപ്പായി. 1.5 കോടി രൂപയ്ക്കാണ് ഹസരംഗയെ സൺ റൈസേഴ്സ് കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കിയത്.

മാർച്ച് 23 SRH കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ആ മത്സരവും മാർച്ച് 27 ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരവും മാർച്ച് 31ന് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരവും ഹസരംഗയ്ക്ക് നഷ്ടമാകും.