വിഷ്ണു വിനോദിനെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി മുംബൈ, ഡൊണോവന്‍ ഫെരൈരയെ 50 ലക്ഷത്തിന് സ്വന്തമാക്കി രാജസ്ഥാന്‍

Sports Correspondent

മലയാളി താരം വിഷ്ണു വിനോദിനെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.  രാജന്‍ കുമാറിനെ 70 ലക്ഷത്തിന് ആര്‍സിബിയും വിദ്വത് കവരേപ്പയെ 20 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും ടീമിലെത്തിച്ചു. സുയാഷ് ശര്‍മ്മ 20 ലക്ഷത്തിന് കൊൽക്കത്തയിലേക്ക് എത്തി.

Csa T20 Challenge, Final: Momentum Multiply Titans V Hollywoodbets Dolphins

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഡൊണോവന്‍ ഫെരേരയെ 50 ലക്ഷത്തിന് സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്. താരത്തിനായി കൊല്‍ക്കത്തയും രംഗത്തെത്തിയെങ്കിലും രാജസ്ഥാന്‍ ലേലത്തിൽ മേൽക്കൈ നേടുകയായിരുന്നു. ഉര്‍വിൽ പട്ടേലിനെ 20 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റന്‍സ് നേടി.

ആകാശ് സിംഗ്, തേജസ് ബരോക, പോള്‍ വാന്‍ മീക്കേരന്‍ എന്നിവര്‍ അൺസോള്‍ഡായി നിലകൊണ്ടു. നവീന്‍ ഉള്‍ ഹക്ക്, ജാമി ഓവര്‍ട്ടൺ, റിച്ചാര്‍ഡ് ഗ്ലീസൺ എന്നിവരെയും ലേലത്തിലാരും സ്വന്തമാക്കിയില്ല.