വിരാട് കോഹ്ലി, ഇത് വളരെ മോശം സമയം, പരാജയത്തിന് പിന്നാലെ 12 ലക്ഷം പിഴയും കിട്ടി

Newsroom

ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്നലത്തെ മത്സരം മറക്കുന്നതാണ് നല്ലത്. ഇന്നലെ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 97 റൺസിന്റെ വലിയ പരാജയം നേരിടാൻ ആയിരുന്നു വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിധി. ആ പരാജയത്തിൽ കോഹ്ലിക്ക് ഉള്ള പങ്കും വളരെ വലുതായിരുന്നു. കെ എൽ രാഹുലിന്റെ രണ്ട് ക്യാച്ച് ആണ് കോഹ്ലി ഇന്നലെ വിട്ടു കളഞ്ഞത്. ആ രാഹുൽ 132 റൺസ് അടിക്കുകയും ചെയ്തു.

ഇത് കൂടാതെ കോഹ്ലി ബാറ്റ് ചെയ്ത് വെറും ഒരു റൺസ് എടുത്ത് പുറത്താവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്നലത്തെ പതുക്കെയുള്ള ഓവർ റേറ്റിന് വലിയ പിഴ കൂടെ ലഭിച്ചിരിക്കുകയാണ് ആർ സി ബി ക്യാപ്റ്റന്. 12 ലക്ഷം രൂപ കോഹ്ലിക്ക് മേൽ പിഴ വിധിച്ചിരിക്കുന്നത്. ഇന്നലത്തെ പരാജയത്തിൽ തനിക്ക് വലിയ ഉത്തരവാദിത്വം ഉണ്ട് എന്ന് മത്സര ശേഷം കോഹ്ലി പറഞ്ഞു.