കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി വിരാട് കോഹ്‍ലി

Viratkohli

പിഎലില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനവുമായാണ് കോഹ്‍ലി തിരിച്ചുവരവ് നടത്തിയത്. മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന താരം 54 പന്തിൽ 73 റൺസ് നേടിയപ്പോള്‍ ആ ഇന്നിംഗ്സിൽ 8 ഫോറും 2 സിക്സും അടങ്ങിയിരുന്നു.

താരം കഴിഞ്ഞ രണ്ട് സീസണുകളിലായി നേടുന്ന ആദ്യത്തെ പ്ലേയര്‍ ഓഫ് ദി മാച്ച് ആണ് ഇതെന്നതാണ് പ്രത്യേകത. എന്നാൽ താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് വൈകി പോയോ എന്നാണ് ഐപിഎൽ ആരാധകര്‍ ഉറ്റുനോക്കുന്നത്.

നിലവിൽ നാലാം സ്ഥാനത്താണെങ്കിലും ഡൽഹി അടുത്ത മത്സരത്തിൽ വിജയിച്ചാൽ പ്ലേ ഓഫ് കാണാതെ കോഹ്‍ലിയും സംഘവും മടങ്ങും. ഇന്നലെ ആധികാരിക വിജയം നേടുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചുവെങ്കിലും ടൂര്‍ണ്ണമെന്റിൽ പല ഘട്ടത്തിലും അത് ആവര്‍ത്തിക്കുവാന്‍ ടീമിന് സാധിച്ചിരുന്നില്ല.