ഐപിഎലില്‍ പ്ലേ ഓഫ് മോഹങ്ങളുമായി ഇറങ്ങിയ ആര്‍സിബിയെ 197 റൺസിലേക്ക് നയിച്ച് കിംഗ് കോഹ്‍ലി. വിരാട് കോഹ്‍ലി 61 പന്തിൽ 101 റൺസ് നേടിയപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി ഈ സ്കോര്‍ നേടിയത്. ഇന്ന് കോഹ്‍ലി തുടര്‍ച്ചയായ രണ്ടാം ശതമാണ് നേടിയത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റൺസാണ് ആര്‍സിബി ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനായി നേടിയത്. 19 പന്തിൽ 28 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ നൂര്‍ അഹമ്മദ് ആണ് പുറത്താക്കിയത്. ഇതോടെ 67 റൺസിന്റെ ഓപ്പണിംഗ് വിക്കറ്റ് തകര്‍ത്ത് ബ്രേക്ക്ത്രൂ നേടുവാന്‍ ഗുജറാത്തിന് സാധിച്ചു.
ഗ്ലെന്‍ മാക്സ്വെൽ അപകടകാരിയായി മാറുന്നതിന് മുമ്പ് തന്നെ റഷീദ് ഖാന്‍ താരത്തെ മടക്കിയയ്ച്ചപ്പോള്‍ താരം 5 പന്തിൽ 11 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ നൂര്‍ അഹമ്മദ് മഹിപാൽ ലോംറോറിനെ പുറത്താക്കി. പത്തോവര്‍ പിന്നിടുമ്പോള്‍ 93 റൺസാണ് 3 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.
വിരാട് കോഹ്‍ലി 35 പന്തിൽ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. 101 റൺസ് നേടിയ കോഹ്‍ലിയ്ക്കൊപ്പം 15 പന്തിൽ 23 റൺസുമായി അനുജ് റാവത്തും ആര്‍സിബിയ്ക്കായി തിളങ്ങിയത്.