ഐപിഎല്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യുഎഇയില്‍ നടക്കും

ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം പ്രകാരം ഐപിഎലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കം. 31 മത്സരങ്ങളാണ് ഇനി ഐപിഎലില്‍ പൂര്‍ത്തീകരിക്കേണ്ടത്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ഒരു മാസത്തെ ജാലകത്തില്‍ ഐപിഎല്‍ പൂര്‍ത്തീകരിക്കുവാനുള്ള ശ്രമമാണ് ബിസിസിഐയുടേത്.

വാരാന്ത്യങ്ങളില്‍ ഡബിള്‍ ഹെഡറ്റുകളും നടത്തുവാനാണ് തീരുമാനം. ബിസിസിഐ പ്രത്യേക പൊതു യോഗം മേയ് 29ന് വിളിച്ചിട്ടുണ്ട്. അതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്.

ഇംഗ്ലണ്ട് പരമ്പരയുടെ ദൈര്‍ഘ്യം കുറയ്ക്കുവാന്‍ ബിസിസിഐ നോക്കുന്നുണ്ടെന്നും എന്നാല്‍ ഇത്തരം വാര്‍ത്തകളെയെല്ലാം ഇംഗ്ലണ്ട് ബോര്‍ഡ് തള്ളി രംഗത്ത് വന്നിരുന്നു.