സിക്സഡി വീരൻ ടിം ഡേവിഡിന് 8.25 കോടി, മുംബൈ ഇന്ത്യൻസ് വലിയ കളികൾ മാത്രം

Newsroom

Img 20220213 165829

സിംഗപ്പൂരിയൻ താരം ടിം ഡേവിഡിനെ 8.25 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി‌. 40 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ആൾ റൗണ്ടർക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാനും ലേലത്തിൽ മത്സരിച്ചു. അഞ്ചരക്കോടി കഴിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസും ലേലത്തിൽ ചേർന്നു. പിന്നെ കൊൽക്കത്തയും മുംബൈയും തമ്മിലായി പോരാട്ടം. 150നു മുകളിൽ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റുള്ള താരമാണ് ടിം ഡേവിഡ്. കരീബിയൻ ലീഗിൽ സെന്റ് ലൂസിയ കിംഗ്സിന്റെ താരമായിരുന്നു ടിം ഡേവിഡ്. കഴിഞ്ഞ സീസണിൽ ആർ സി ബിക്ക് ഒപ്പം താരം ഉണ്ടായിരുന്നു. പാകിസ്താനിൽ മുൾട്ടാൻ സുൽത്താനായും താരം കളിക്കുന്നുണ്ട്. പി എസ് എല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സടിച്ച താരമാണ് ടിം ഡേവിഡ്.