വൈഭവ് അറോറക്ക് ആയി പഞ്ചാബ് കൊൽക്കത്ത പോരാട്ടം, ബൗളറുടെ ലേലം 2 കോടിയിലെത്തി

Newsroom

Img 20220213 171017

ഇന്ത്യൻ യുവ ബൗളർ വൈഭവ് അറോറയെ 2 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആണ് താരത്തിനായി പോരാടിയത്. 20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. 2021 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള ഐപിഎൽ ലേലത്ത അറോറയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയിരുന്നു. 2020-21 വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിന് വേണ്ടി 2021 ഫെബ്രുവരി 21 ന് അദ്ദേഹം തന്റെ ലിസ്റ്റ് എയിൽ അരങ്ങേറ്റം കുറിച്ചു, ആ മത്സരത്തിൽ താരം ഹാട്രിക്കും നേടിയിരുന്നു.